Friday, February 11, 2011

റിവ്യൂഹര്‍ജി

on the memorial of cruel victim miss soumya
ഓര്‍ക്കുന്നു ഞാന്‍ നിന്നെ കാലം നിനക്ക് സമ്മാനിച്ച ക്രൂരതയാല്‍.........

കാലം കാത്തുവെച്ച കരുത്താണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതം. എല്ലാ വികാരങ്ങളുടെയും സമ്മിശ്രമായ ചേരുവകള്‍.വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിലെ അറിവില്ലായ്മ നമ്മെ അപകടത്തിലാക്കുന്നു. ഓരോ പ്രവര്‍ത്തികള്‍ക്കും അതിന്‍റെതായ സ്വകാര്യതകളുണ്ട്. മനുഷ്യന്‍ വിവേചന രീതി ഉപയോഗിക്കേണ്ടത് ഇവിടെയാണ്. മനുഷ്യനെ മറ്റു ജീവ ജാലങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ഈ വിവേചിച്ചറിയനുള്ള കഴിവണല്ലോ?. ഈ സവിശേഷത മനുഷ്യന്‍ മൂടിവേക്കുംബോയാണ് അവന്‍ മൃഗതുല്ല്യമായി പ്രത്യക്ഷപ്പെടുന്നത്. ഒരു വേള മറ്റു ജീവികള്‍ അവരുടെ ലോകത്ത് ഭൂമി വാഴുന്ന മനുഷ്യ കുലത്തെ നോക്കി കളിയാക്കുന്നുണ്ടാവും തീര്‍ച്ച. ആധുനിക സംഭവ വികാസങ്ങള്‍ മലയാളിക്ക് എന്നും ഉയര്‍ത്തിപ്പിടിക്കുന്ന ശിരസ്സ്‌ മാളത്തിലോളിപ്പിക്കാന്‍ അവസരം നല്കുന്നാഥ്‌ ഇതുകൊണ്ടാണ്.
പാശ്ചാത്യ സംസ്കാരം നമുക്ക് സമ്മാനിച്ച ഒരു സംസ്കാരമാണ് ഇതിനെല്ലാം ഹേതു. മലയാളിയുടെ ജീവിതത്തിലേക്ക് ലജ്ജയെ തുടച്ചു കളയാന്‍ പ്രാപ്തമായ വൈറസ്‌ പാശ്ചാത്യര്‍ അവരുടെ അതിനിവേശ കാലത്ത് തന്നെ മലയാളികള്‍ക്കിടയില്‍ നിക്ഷേപിച്ചിരുന്നു.അതിന്റെയെല്ലാം അനന്തരഫലം തന്നെയാണ് ഗോവിന്ധച്ചാമിമാരുടെ വിഹാരം. ഇതിന്‍റെയെല്ലാം പാപങ്ങള്‍ക്ക് പാശ്ചാത്യരുടെ ജീവിതത്തെ ന്യായീകരിച്ച സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും ഉണ്ടാവും തീര്‍ച്ച.
സ്വകാര്യതകള്‍ക്ക് ജീവിതത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. മനുഷ്യന്‍ ഓരോ സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുമ്പോഴും അവിടെയെല്ലാം സന്നര്‍ഭോചിതമായ സ്വകാര്യതകള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇതെല്ലാം ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും ചെറുപ്പകാലം ഗ്രഹിച്ചെടുക്കേണ്ട പാഠഭാഗങ്ങളാണ്. മുതിര്‍ന്നവരോട് പെരുമാറുമ്പോള്‍,വീടിലെ അങ്ങങ്ങളോട് പെരുമാറുമ്പോള്‍ സൂക്ഷിക്കേണ്ട വ്യത്യസ്തമായ സ്വകാര്യതകള്‍ ഇതെല്ലാം നിരീക്ഷിക്കുമ്പോള്‍ ഇവ മനസ്സിലാക്കാന്‍ നമുക്ക് സാധിക്കും.
പക്ഷെ മലയാളികളിലെ എഴുപതു ശധമാനം വീടുകളും പാശ്ചാത്യരെ അനുഗരിച്ചു ബന്ധങ്ങളുടെ പവിത്രത കാത്തു സൂക്ഷിക്കതവരാന്. ഈയൊരു തലത്തില്‍ നിന്നും ചിന്ടിക്കുമ്പോള്‍ ശരിക്കും നാം തന്നെയാണ് നമ്മുടെ ഈ ഇന്നത്തെ അവസ്ഥക്ക് കാരണക്കാര്‍.

No comments:

Post a Comment