Friday, January 21, 2011

1

                                           എന്‍റെ നാട്                                                                                                                                                                           ചാത്രതൊടി മുന്‍പ് കൊയപ്പ എന്ന് വിളിക്കപെട്ട പ്രദേശം,സംസ്കാര സമ്പന്നമായ ഇന്ത്യ രാജ്യത്തെ കേരള സംസ്ഥാനത്തെ  പെരുവള്ളൂര്‍  പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശം.ഇന്ന് വിദ്യാ സമ്പന്നരായ ഒരു കൂട്ടം ജനങ്ങളുടെ നാട് ; മുന്‍പ് ഒരു 50 വര്‍ഷങ്ങള്‍ പിന്നോട്ട് തിരിഞ്ഞാല്‍ പച്ചയായ കാര്‍ഷിക ജീവിതം നയിച്ച്‌ പോന്ന സമൂഹം : പരാദീനതകളും ആകുലതകളും ഉള്ളിലൊതുക്കി ജീവിച്ചു പോന്ന്‍ ഇന്നത്തെ നിലയില്‍ സമ്പല്‍ സംരുതിയിലെക് വളര്‍ന്നത് ഒരു വലിയ ചരിത്രമാണ്‌ . പുത്തൂര്‍ തോട് വക്കില്‍ ഉള്ള ഒരു പെട്ടി കട മാത്രമാണ് എന്‍റെ ഓര്‍മയിലെ ആദ്യത്തെ ചിത്രം. ഇന്ന് വിശുദ്ധിയില്‍ കുളിച്ചു നില്‍കുന്ന ചാത്രതൊടിയിലെ ജുമുഅത്ത് പള്ളിയും നിരന്നു നില്‍കുന്ന മദ്രസയും ,സ്കൂളും  ഒരുപാടു കടകളും നിറഞ്ഞ ജീവന്‍ മുറ്റി നില്‍കുന്ന അങ്ങടിയായി വളര്‍ന്നു കഴിഞ്ഞു.അസൂയാവഹമായ വളര്‍ച്ച.അതിലേറെ സന്തോഷകരമയതും .